Preparation Time: 10 മിനിറ്റ് Cooking Time: 25 മിനിറ്റ്
Hits : 712 Likes :
Ingredients
ആപ്പിൾ 2 പഞ്ചസാര 1 ടേബിൾ സ്പൂൺ +2 കപ്പ് ബദാം 15 പാൽ 1/ 2 കപ്പ് + 2കപ്പ് കുങ്കുമ പൂവ് 2 നുള്ളു നെയ്യ് 2 ടേബിൾ സ്പൂൺ നെയ്യിൽ വറുത്തു വച്ച അണ്ടിപ്പരിപ്പ് ആവശ്യത്തിന് ഉണക്ക മുന്തിരി ആവശ്യത്തിന്
Preparation Method
ആപ്പിൾ തൊലി കളഞ്ഞു ചിരകി എടുക്കുക. ബദാം കുതിർത്തു തൊലി കളഞ്ഞു എടുത്തു അര കപ്പു പാലിൽ അരച്ച് എടുക്കുക. ഒരു വലിയ പാനിൽ ആപ്പിൾ കഷ്ണമാക്കിയത് , ഒരു ടേബിൾ സ്പൂൺ പഞ്ചസാര , രണ്ടു ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് വയ്ക്കുക. നന്നായി ഇളക്കി ആപ്പിൾ വെന്തു കഴിഞ്ഞാൽ തീ അണക്കുക . ബദാം- പാൽ പേസ്റ്റ് , രണ്ടു കപ്പ് പാൽ , കുങ്കുമ പൂവ് , എന്നിവ മുന്ന് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച ആപ്പിൾ ചേർത്ത തുടരെ നന്നായി ഇളക്കുക. അലുവ പരുവത്തിൽ ആകുമ്പോൾ അതിലേക്കു നെയ്യ് കൂടി ചേർത്ത അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി എന്നിവ കൂടി ഇട്ടു നന്നായി ഇള്കുക. തീ അണച്ചു വിളമ്പുക.