Preparation Time: 20 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 1235 Likes :
Ingredients
മൂക്കാത്ത ചക്ക 500 ഗ്രാംസ് വെളുത്തുള്ളി 8 അല്ലി ഇഞ്ചി 1 ഇഞ്ച് ഗരം മസാല പൗഡർ 3 നുള്ളു പുതിനയില 1 ടി സ്പൂൺ മല്ലിയില 1 ടി സ്പൂൺ കടുക് 1 ടി സ്പൂൺ മഞ്ഞൾ പൊടി 3 നുള്ളു മുളക് പൊടി 2 ടി സ്പൂൺ തേങ്ങാ തിരുമ്മിയത് 2 ടേബിൾ സ്പൂൺ ഉപ്പു ആവശ്യത്തിന് ഇദയം നല്ലെണ്ണ 1 ടേബിൾ സ്പൂൺ
Preparation Method
ചക്ക തൊലി കളഞ്ഞു ചുള എടുക്കുക . ചക്ക ചുള ചെറിയ കഷണങ്ങളാക്കി അരിയുക. വെള്ളം തിളപ്പിച്ചു അതിലേക്കു ചക്കച്ചുള ഇട്ടു വെള്ളം വറ്റുന്നതു വരെ വേവിക്കുക . ഇഞ്ചിയും വെളുത്തുള്ളിയും നേർമയായി അരിയുക . പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക . കടുക് പൊട്ടിക്കുക ശേഷം അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വറുക്കുക. അതിലേക്കു തയാറാക്കി വേവിച്ചു വെച്ചിരിക്കുന്ന ചക്കച്ചുള ,ഉപ്പു ,മുളക് പൊടി ,ഗരം മസാല , മല്ലി പൊടി , മഞ്ഞൾ പൊടി ഇവ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് തീ കുറച്ചു വേവിക്കുക. അതിലേക്കു തേങ്ങ തിരുമ്മിയത് ,മല്ലിയില ,പുതിനയില ,എന്നിവ നന്നായി ഇളക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക .