Preparation Time: ഒരു മണിക്കൂർ Cooking Time: 20 മിനിറ്റ്
Hits : 1637 Likes :
Ingredients
പീച്ചിങ്ങ 500 ഗ്രാംസ് വെള്ള കരമണി 2ടേബിൾ സ്പൂൺ വെള്ള കടല 2 ടേബിൾ സ്പൂൺ വെള്ള പയർ 2 ടേബിൾ സ്പൂൺ തക്കാളി 200 ഗ്രാംസ് കറുവപ്പട്ട 1 കഷ്ണം പച്ചമുളക് 6കഷ്ണം ഇഞ്ചി 1ഇഞ്ച് ജീരകം 1 ടീസ്പൂൺ വറുത്ത പൊട്ട് കടല 1 ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ കടുക് അര ടീസ്പൂൺ കറിവേപ്പില 1 തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
കുക്കറിൽ എല്ലാം പരിപ്പ് വർഗ്ഗങ്ങളും വേവിച്ചു മാറ്റി വയ്ക്കുക. തക്കാളി പിഴിഞ്ഞ ജ്യൂസ് ആക്കി വയ്ക്കുക. ഇഞ്ചി , വെളുത്തുള്ളി , ജീരകം , വറുത്ത പൊട്ടു കടല , മുളക് പൊടി കറുവപ്പട്ട എന്നിവ പേസ്റ്റ് ആക്കി വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക, കടുക് ഇട്ടു പൊട്ടിച്ച കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് അരച്ച മസാല , ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. തക്കാളി പിഴിഞ്ഞ് വച്ചതു ഇതിലേക്ക് ചേർക്കുക. പീച്ചിങ്ങയും ഉപ്പും ഇതിലേക്ക് ചേർക്കുക. പീച്ചിങ്ങ വെന്തു വരുമ്പോൾ , വേവിച്ചു വച്ച പരിപ്പ് ചേർത്ത് അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കുക. നാരങ്ങാ നീരും കൂടി ചേർത്ത ഇളക്കുക. തീ അണച്ചു ചൂടോടെ വിളമ്പുക.