Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 835 Likes :
Ingredients
കടലപൊടി 100 ഗ്രാംസ് വലിയ ഉള്ളി 3 ഇഞ്ചി 1 ഇഞ്ച് ഉഴുന്ന് പരിപ്പ് അര ടി സ്പൂൺ ജീരകം 1 ടി സ്പൂൺ കടുക് അര ടി സ്പൂൺ കറിവേപ്പില 1 തണ്ട് മഞ്ഞൾപൊടി 3 നുള്ള് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
കടലപ്പൊടി യിലേക്ക് 3 കപ്പു വെള്ളവും മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക. നന്നായി ഇളക്കി മാറ്റി വെയ്ക്കുക . ഉള്ളി അരിയുക, ഇഞ്ചിയും പച്ച മുളകും കനംകുറച്ചു അരിയുക . പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക . കടുക് വറുക്കുക ശേഷം ഉഴുന്ന് പരിപ്പ് , ജീരകം, കറിവേപ്പില ,ഉള്ളി , പച്ചമുളക്, ഇഞ്ചി ഇവ ചേർക്കുക . നന്നായി വറുത്തു എടുക്കുക . ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന കടലപ്പൊടി മിശ്രിതം ചേർത്ത് കൂട്ടി ഇളക്കുക . ഇത് കുറുകി വരുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പാം .