Preparation Time: 10 മിനിറ്റ് Cooking Time: 20മിനിറ്റ്
Hits : 1178 Likes :
Ingredients
വെള്ള മത്തങ്ങ 500 ഗ്രാംസ് വെള്ള ഉണങ്ങിയ ബീൻസ് 200 ഗ്രാംസ് പച്ചമുളക് 6 വലിയ ഉള്ളി 2 ജീരകപ്പൊടി അര ടീസ്പൂൺ തേങ്ങാ ചിരകിയത് അര കറിവേപ്പില 1 തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 1 ടേബിൾ സ്പൂൺ
Preparation Method
മത്തങ്ങ കഷ്ണമാക്കി വയ്ക്കുക. ആറു മണിക്കൂർ പയർ കുതിർക്കാൻ വയ്ക്കുക. ശേഷം വേവിച്ചു മാറ്റി വയ്ക്കുക. ഉള്ളി അരിയുക. പച്ചമുളക് പിളർക്കുക. തേങ്ങാ ചിരകി പാൽ എടുക്കുക. ഒരു പാനിൽ200 മില്ലി വെള്ളം എടുക്കുക. തിളപ്പിക്കുക. അതിലേക്കു മത്തങ്ങ കഷ്ണങ്ങൾ ,പച്ച മുളക് , ജീരക പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ച പയർ കൂടി ചേർക്കുക. തേങ്ങാ പാൽ പിഴഞ്ഞത് ചേർക്കുക. ഒരു ചെറിയ പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് കറിവേപ്പില ,ഉള്ളി , എന്നിവ വറുത്തു കറിയിലേക്കു ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.