വത്തൽ 50 ഗ്രാംസ് പുളി ഒരു നാരങ്ങാ വലുപ്പത്തിൽ ചുവന്ന മുളക് 6 മുളക് പൊടി 1ടീസ്പൂൺ കുരുമുളക് 1ടീസ്പൂൺ ജീരകം 5ടീസ്പൂൺ കടുക് 1ടീസ്പൂൺ കൊച്ചുള്ളി 20 വെളുത്തുള്ളി 4 അല്ലി മഞ്ഞൾ പൊടി അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 5ടേബിൾ സ്പൂൺ തേങ്ങാ ചിരകിയത് 4ടേബിൾ സ്പൂൺ
Preparation Method
ഒരു പാനിൽ നാലു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി അതിൽ വത്തൽ വറുത്തു മാറ്റിവയ്ക്കുക. പുളി പിഴിഞ്ഞ് നീര് എടുക്കുക. പത്തു കൊച്ചുള്ളി അരിയുക. ജീരകം , കുരുമുളക് . കൊച്ചുള്ളി , മുളക് പൊടി തേങ്ങ ചിരകിയത് എന്നിവ അരക്കുക. അരച്ച് വച്ച മസാല ,മഞ്ഞൾ പൊടി , ഉപ്പ്, മുളക് പൊടി , എന്നിവ പുളി നീരിൽ ചേർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് ഇട്ടു പൊട്ടി വരുമ്പോൾ അതിലേക്കു ഉള്ളി വെളുത്തുള്ളി എന്നിവ വറുത്തു കോരുക . ഇതിലേക്ക് പുളി നീര് ,അരച്ചുവച്ച മിശ്രിതം എന്നിവ കൂടി ചേർത്ത് തിളപ്പിക്കുക. അതിലേക്കു വറുത്ത വത്തൽ ചേർത്ത് കറി കുറുകി വരുമ്പോൾ തീ അണക്കുക. ഈ വത്തൽ എല്ലാത്തിന്റെ കൂടെയും ഉപയോഗികുവുന്നതാണ്. സുധയ്ക്കായി വത്തൽ ,കൊതവരങ്ങ വത്തൽ , കത്തിരി വത്തൽ . വത്തൽ ഉപ്പു , രുചിക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതാണ് .