Preparation Time: 40 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1901 Likes :
Ingredients
വൈറ്റ് കിഡ്നി ബീൻസ് (മൊച്ചയ് പയർ ) തേങ്ങ ചിരകിയത് 2 ടേബിൾ സ്പൂൺ പുളി ഒരു നാരങ്ങാ വലുപ്പത്തിൽ ജീരകം 2 ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ കൊച്ചുള്ളി 10 വലിയ ഉള്ളി 1 പച്ചമുളക് 2 വെളുത്തുള്ളി 4 അല്ലി കറിവേപ്പില 1 ഇതൾ കടുക് 1 ടീസ്പൂൺ ഉലുവ അര ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
ഉണക്കിയ ബീൻസ് ആറു മണിക്കൂർ കുതിർക്കുക. കുക്കറിൽ വേവിക്കുക. പുളി കുതിർത്തു പിഴിഞ്ഞ് എടുക്കുക. ഉള്ളി അരിഞ്ഞു വയ്ക്കുക. വെളുത്തുള്ളിയും , കൊച്ചുള്ളിയും തൊലികളഞ്ഞു വയ്ക്കുക. പച്ചമുളക് പിളർക്കുക. ജീരകളെ ,തേങ്ങ ,കൊച്ചുള്ളി എന്നിവ അരച്ച് വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി , കടുക് ഇട്ടു അതിലേക്കു ഉലുവ , കറിവേപ്പില, പച്ചമുളക് , വെളുത്തുള്ളി , ഉള്ളി എന്നിവ ചെറുതീയിൽ വറുക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞതു .അരച്ച തേങ്ങ മസാല , മുളക് പൊടി, മഞ്ഞൾപൊടി , ഉപ്പ്,വേവിച്ച ബീൻസ് എന്നിവ ചേർക്കുക. കറി കുറുകി വരുന്നവരെ തിളപ്പിക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.