Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 921 Likes :
Ingredients
പുതിനയില 3 ടേബിൾ സ്പൂൺ പുളി ഒരു നാരങ്ങാ വലുപ്പത്തിൽ കരിപ്പുകട്ടി അര ടീസ്പൂൺ വെളുത്തുള്ളി 3 അല്ലി കടുക് 1 ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ ജീരകം 1 ടീസ്പൂൺ ചുവന്നമുളക് 2 കായം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 1ടേബിൾ സ്പൂൺ
Preparation Method
പുതിനയില വൃത്തിയാക്കി എടുക്കുക. പുളി കുതിർത്തു നീര് എടുക്കുക. 400മില്ലി വെള്ളത്തിൽ പുളി പിഴിഞ്ഞതു ചേർക്കുക. രണ്ടു ടേബിൾ സ്പൂൺ പുതിനയില ,വെളുത്തുള്ളി , ജീരകം , കുരുമുളക്, എന്നിവ പരുപര അരച്ച് എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കടുക് ഇട്ടു പൊട്ടിച്ചു ,പുളി നീരും ,പൊടിച്ച മസാലകളും ,ഉപ്പും , കായവും .കരിപ്പുകട്ടി ഉം ഇതിലേക്ക് ഇട്ടു തിളപ്പിക്കുക. തീ അണച്ച ശേഷം പുതിന ഇല ഇട്ടു അടച്ചു വയ്ക്കുക. ചൂട് ചോറിന്റെ കൂടെ ഉപയോഗിക്കുക.