Preparation Time: 20 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 977 Likes :
Ingredients
തൈര് 1 /2കപ്പ് ഗ്രാം ഫ്ലോർ 1 കപ്പ് + 1 /2കപ്പ് മുളക് പൊടി 1 ടീസ്പൂൺ +1ടീസ്പൂൺ പച്ചമുളകും 2 ചുവന്ന മുളക് 2 കായം അര ടീസ്പൂൺ വലിയ ഉള്ളി 1 മഞ്ഞൾ പൊടി അര ടീസ്പൂൺ തേങ്ങാ ചിരകിയത് 3 ടീസ്പൂൺ പഞ്ചസാര 1ടീസ്പൂൺ ഇദയം നല്ലെണ്ണ 300 മില്ലി
Preparation Method
വെള്ളത്തിൽ ഗ്രാം ഫ്ലോർ ചേർത്ത് വെള്ളം പോലെ ആക്കുക. അതിലേക്കു ഒരു ടീസ്പൂൺ മുളക് പൊടി , ഉപ്പ് ,കായം മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തൈര് അടിച്ചു എടുക്കുക. തേങ്ങാ ചിരകിയത് , ചുവന്ന മുളക് എന്നിവ അരച്ചു പേസ്റ്റ് ആക്കുക. ഉള്ളിയും പച്ചമുളകും അരിഞ്ഞു വയ്ക്കുക. ഗ്രാം ഫ്ലോർ .ഉപ്പ് , ഉള്ളി ,പച്ചമുളക് , കുറച്ചു വെള്ളം എന്നിവ ചേർത്ത് കുഴക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ചൂടായി വരുമ്പോൾ കുഴച്ച മാവു ചെറിയ ഉരുളകൾ ആക്കി എണ്ണയിൽ ഇട്ടു വറുത്തു എടുക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം കലർത്തിയ ഗ്രാം ഫ്ലോർ ഒഴിച്ച് വയ്ക്കുക. പച്ചച്ചുവ മാറുന്നവരെ മിശ്രിതം തിളപ്പിച്ച് വറ്റിക്കുക. അതിലേക്കു തൈരും ചേർത്ത് നന്നായി ഇളക്കുക. തിളക്കാൻ തുടങ്ങുമ്പോൾ ( തിളച്ചു പോകാൻ പാടില്ല ) ബോണ്ടസ് ഇതിലേക്ക് ഇടുക. തീ അണച്ച് വിളമ്പുക.