Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 933 Likes :
Ingredients
പാവക്ക 500ഗ്രാംസ്
മൈദാ 4 ടേബിൾ സ്പൂൺ
അരിപ്പൊടി 2ടേബിൾ സ്പൂൺ
കോൺ ഫ്ലോർ 2 ടേബിൾ സ്പൂൺ
ഇഞ്ച് -വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
മുളക് പൊടി അര ടീസ്പൂൺ
ഗരം മസാല പൊടി അര ടീസ്പൂൺ
സോയ സോസ് 1ടീസ്പൂൺ
പഞ്ചസാര 1 നുള്ളു
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 300 മില്ലി
Preparation Method
പാവയ്ക്കാ കട്ടിയായി വട്ടത്തിൽ മുറിച്ചു എടുക്കുക .
ഉപ്പു ചേർത്ത് മാറ്റി വയ്ക്കുക .
ഒരു കട്ടിയുള്ള പാത്രത്തിൽ മൈദാ ,അരിപ്പൊടി ,കോൺ ഫ്ലോർ ,ഇഞ്ചി വെളുത്തുളളി പേസ്റ്റ് ,പഞ്ചസാര ,മുളക് പൊടി ,ഗരം മസാല പൊടി സോയ സോസ് ,ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക.
കുറേശ്ശേ കുറേശ്ശേ വെളളം ഒഴിച്ച് കലക്കി എടുക്കുക .
ഇതിലേക്ക് പാവയ്ക്കാ കഷ്ണങ്ങൾ ഇട്ടു 30 മിനിറ്റ് പുരട്ടി വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു ഈ പാവയ്ക്കാ ഇട്ടു ഗോൾഡൻ ബ്രൗൺ നിർത്തി വറുത്തു കോരുക .