Preparation Method
മുട്ട വെള്ളത്തിലിട്ടു പുഴുങ്ങിയ ശേഷം തോട് കളയുക .
ചുവന്നുള്ളി ,പച്ചമുളക് ,തക്കാളി എന്നിവ നേര്മയായി അരിയുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
പെരുംജീരകവും ജീരകവും ചൂടാക്കുക .
ശേഷം ഉള്ളി ,പച്ചമുളക് ,തക്കാളി എന്നിവയിട്ട് വഴറ്റുക .
തക്കാളി നന്നായി വേവുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി വറുക്കുക .
ശേഷം മല്ലിപൊടി ,മുളകുപൊടി ,മഞ്ഞൾപൊടി ,കുരുമുളകുപൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക .
ആവശ്യമായ വെള്ളം ഇതിലേക്ക് ചേർത്ത ശേഷം തിളപ്പിക്കുക .
കറി നന്നായി കുറുകി വരുമ്പോൾ തീ കുറച്ച ശേഷം മുട്ട ഇതിലേക്ക് ചേർക്കാം . അലങ്കാരത്തിനായി മല്ലിയില ചേർക്കാം .
തീ അണച്ചശേഷം വിളമ്പാം .