Preparation Method
അരി കുതിർത്തു വെള്ളം വറ്റിയ ശേഷം പൊടിച്ചെടുക്കുക .
പനംചക്കര അരകപ്പ് ചൂടുവെള്ളത്തിൽ അലിയിച്ചു അത് കട്ടിയാകുന്നതുവരെ ചൂടാക്കിയെടുക്കുക .
അരിച്ചെടുത്ത ശേഷം തണുക്കാൻ വെയ്ക്കുക .
ഒരു ചെറിയ പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക .
ഇതിലേക്ക് തേങ്ങാകഷണങ്ങൾ ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക .
ശേഷം എള്ള് ചേർത്ത് ഒരു മിനിറ്റ് വറുത്ത ശേഷം മാറ്റിവെക്കാം .
അലിയിച്ചു പനംചക്കര സിറപ്പിൽ പഴം അരിഞ്ഞു അരച്ചെടുക്കുക .
അരിപ്പൊടി ,ഗോതമ്പു പൊടി ,ഏലയ്ക്കാപൊടി ,ഉപ്പ് ,പനം ചക്കര മിശ്രിതം ഇവയെല്ലാം കൂടി കലർത്തുക .
ഇതിലേക്ക് പാൽ ,തേങ്ങാപ്പാൽ , എന്നിവ ചേർത്ത് ഇഡലി മാവ് പരുവത്തിൽ കുഴച്ചു കുഴമ്പു രൂപത്തിലാക്കുക .
ശേഷം വറുത്ത തേങ്ങാ കഷണങ്ങൾ ,എള്ള് എന്നിവ ചേർത്ത് നന്നായി കുറുകി വരുന്നതുവരെ ഒരു മണിക്കൂർ ഇളക്കുക .
ഒരുപാടു കട്ടിയായെങ്കിൽ കുറച്ചു പാൽ ഒഴിച്ച് നേർപ്പിക്കാം .
കുഴിപണിയാരം പാൻ ചൂടാക്കുക .
ഓരോ കുഴിയിലും നെയ്യ് ഒഴുകിക്കുക .
ഓരോ കുഴിയിലും ഈ മിശ്രിതം തവി കൊണ്ട് കോരി ഒഴിച്ച് കൊടുക്കുക .
വശങ്ങളിൽ നെയ്യ് തൂവി കൊടുക്കുക .തീ കുറച്ചു വേവിക്കാം .
ഇത് ബ്രൗൺ നിറമാകുമ്പോൾ മറിച്ചിട്ടു കൊടുക്കാം രണ്ടു വാസവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കാം .
തീ അണച്ചശേഷം വിളമ്പാം .