Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 999 Likes :
Ingredients
പൈൻ ആപ്പിൾ ചെറു കഷ്ണമാക്കിയത് 2 കപ്പ് ഒന്നാം തേങ്ങ പാല് 2 കപ്പ് രണ്ടാം പാൽ 1കപ്പ് പാൽ കട്ടി 100 മില്ലി പഞ്ചസാര 100 ഗ്രാംസ് അണ്ടിപ്പരിപ്പ് 15 ഏലക്ക പൊടി 1 ടീസ്പൂൺ ഉണക്കമുന്തിരി 10 മഞ്ഞ കളർ പൊടി 2 നുള്ള് നെയ്യ് 1 ടീസ്പൂൺ
Preparation Method
ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്കു പൈൻ ആപ്പിൾ കഷ്ണങ്ങൾ ചേർത്ത് തിളപ്പിക്കുക. അതിലേക്കു നെയ്യ് ,പഞ്ചസാര ,മഞ്ഞ കളർ പൊടി , രണ്ടാം പാല് എന്നിവ ചേർക്കുക. പൈൻ ആപ്പിൾ വെന്തു വരുമ്പോൾ അതിലേക്കു ഒന്നാം പാൽ , പാല് കട്ടി എന്നിവ ചേർത്ത് തീ അണക്കുക. അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി എന്നിവ നീയിൽ വറുത്തു കോരുക. ഈ പായസത്തിലേക്കു ഏലക്ക പൊടി കൂടി ചേർത്ത് വിളമ്പുക.