Preparation Method
അകത്തു നിറയ്ക്കാൻ വേണ്ടി :
തേങ്ങ തിരുമ്മിയതും പനം ചക്കര പൊടിച്ചതും കൂടി ചേർക്കുക .
ഇവ രണ്ടും ചെറു തീയിൽ കട്ടിയാവുന്നതുവരെ ചൂടാക്കിയെടുക്കുക .
ശേഷം തീ അണച്ച് മാറ്റി വെയ്ക്കാം .
അരി മാവിന് വേണ്ടി
അരി കുതിർത്തു വെള്ളം പൂർണമായും വറ്റിച്ചെടുക്കുക .
അരി വറുത്തു പൊടിക്കുക .
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉപ്പും നെയ്യും ചേർത്ത് തീ കുറച്ചു വെയ്ക്കുക .
ഇതിലേക്ക് അരിപ്പൊടി ചേർത്ത് ഇളക്കുക .
ഇത് കട്ടിയായി വരുമ്പോൾ തീ അണയ്ക്കുക .
തണുത്തതിനു ശേഷം കുഴച്ചെടുക്കുക .
ഇത് ചെറിയ ബാളുകളാക്കി എടുക്കുക .
ഇല അട ഉണ്ടാക്കാൻ
എണ്ണ തേച്ച വാഴയിലയിൽ അരിമാവ് വെയ്ക്കുക .
വേറൊരു വാഴയില ഈ മാവിന്റെ പുറത്തേക്കു വെച്ച് പയ്യെ പരത്തുക .
ശേഷം മുകളിൽ ഇരിക്കുന്ന വാഴയില എടുത്തു മാറ്റുക .
നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന തേങ്ങയും പനംചക്കരയും മാവിന് മുകളിലേക്ക് വിതറുക .
ശേഷം വാഴയില പയ്യെ മടക്കുക .
ഇപ്പോൾ ഇലയട അരവട്ടത്തിലായിരിക്കും .
ബാക്കിയുള്ള മാവു ഉപയോഗിച്ച് ഇതുപോലെ ഇലയട തയ്യാറാക്കുക .
ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക .
ശേഷം ഇഡലി പ്ലേറ്റിൽ എണ്ണ തേച്ചു ഇല അട അതിലേക്കു വെച്ച് 10 മിനിറ്റ് ആവി കയറ്റി എടുക്കാം .
ശേഷം തീ അണച്ച് വിളമ്പാം .