Preparation Method
മീൻ വൃത്തിയാക്കുക .
പച്ചമുളക് പിളർക്കുക .
കസ്കസ് ,പെരുംജീരകം ,ഇഞ്ചി ,അണ്ടിപ്പരിപ്പ് ,തേങ്ങാ തിരുമ്മിയത് ഇവയെല്ലാം ചേർത്ത് കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക .
ഉള്ളിയും തക്കാളിയും നേര്മയായി അരിയുക.
ഒരു പാനിൽ 3 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
മീൻ രണ്ടു വശവും നേരിയ രീതിയിൽ മറിച്ചുഇട്ടുകൊടുക്കുക .
വേറൊരു പാൻ ചൂടാക്കി ബാക്കിയുള്ള ഇദയം നല്ലെണ്ണ ഒഴിക്കുക .
ഉള്ളിയും പച്ചമുളകും നന്നായി മൊരിയുന്നതുവരെ വഴറ്റി എടുക്കുക .
അരച്ച് വെച്ചിരിക്കുന്ന മസാല കുടി ചേർത്ത് നന്നായി ഇളക്കുക .
ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ,200 എംൽ ചൂട് വെള്ളം ,ഉപ്പ് ,മുളക് പൊടി എന്നിവ ചേർത്ത് നന്നായി കലർത്തിയെടുക്കുക .
ശേഷം ഇവ തിളപ്പിക്കുക .
മീൻ കഷണങ്ങൾ ഇതിലേക്ക് ഇട്ടു കൊടുക്കുക .മീൻ വെന്തു കറി കുറുകുമ്പോൾ തീ അണച്ച് വിളമ്പാം .