Preparation Time: 20 മിനിറ്റ് Cooking Time: 45 മിനിറ്റ്
Hits : 2241 Likes :
Ingredients
കടല പരിപ്പ് 200 ഗ്രാംസ് പനം ചക്കര പൊടിച്ചത് 350 ഗ്രാംസ് പാൽ 750 മില്ലി തേങ്ങ പാൽ 300 മില്ലി അരി 3 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് 10 ഉണക്ക മുന്തിരി 5 ഏലക്ക പൊടി 1 ടീസ്പൂൺ തേങ്ങ കഷ്ണമാക്കിയത് 3ടേബിൾ സ്പൂൺ നെയ്യ് 1 ടേബിൾ സ്പൂൺ
Preparation Method
നാലു കപ്പ് വെള്ളം കോക്കറിൽ തിളപ്പിക്കുക. അതിലേക്കു അരിയും ,കടലയും ചേർക്കുക. വിസിൽ കേൾക്കുമ്പോൾ ചെറുതീയിൽ ആക്കി 15 മിനിറ്റ് വേവിക്കുക. തീ അണക്കുക. വെള്ളത്തിൽ പനം ചക്കര പണി തയ്യാറാകുക. ഒരു നേർത്ത തുണിയിൽ അരിച്ചു എടുക്കുക. ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ അരിച്ചു വച്ച ശർക്കര പാണി , വേവിച്ചു വച്ച കടല , അരി , രണ്ടു കപ്പ് വെള്ളം എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് ചെറു തീയിൽ വേവിക്കുക. തിളപ്പിക്കുക. അതിലേക്കു തേങ്ങാ കഷ്ണം , തേങ്ങ പാൽ , ഏലക്ക പൊടി , എന്നിവ കൂട്ടിച്ചേർത്തു20 മിനിറ്റ് ഇളക്കി കൊടുക്കുക. ഇത് പാകമായി കുറുകി വരുമ്പോൾ തീ അണക്കുക. ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കുക. അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി എന്നിവ വറുത്തു എടുക്കുക. കടല പ്രധമനിലേക്കു ചേർത്ത് ഇളക്കി വിളമ്പുക.