Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 856 Likes :
Ingredients
അരി 500 ഗ്രാംസ്
ഉലുവയില 1 കുല
വലിയ ഉള്ളി 1
തക്കാളി 2
പച്ചമുളക് 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2ടീസ്പൂൺ
ബ്രോഡ് ബീൻസ് 10
കൗ പീസ് അല്ലെങ്കിൽ സോയ ബീൻസ് അര കപ്പ്
സോയ ചുങ്ക്സ് 1കപ്പ്
തേങ്ങാ ചിരകിയത് അര കപ്പ്
സാബാർ പൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി 3നുള്ളു
വറുത്ത ജീരക പൊടി അര ടീസ്പൂൺ
ഗരം മസാല പൊടി അര ടീസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
നാരങ്ങാ നീര് 1 ടേബിൾ സ്പൂൺ
കറിവേപ്പില 1തണ്ട്
മല്ലിയില 1ടീസ്പൂൺ
നെയ്യ് 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 2 ടേബിൾ സ്പൂൺ
Preparation Method
ഉലുവയില വൃത്തിയാക്കി അരിഞ്ഞു വയ്ക്കുക .
ഉള്ളി .തക്കാളി ,പച്ചമുളക് എന്നിവ അരിയുക.
സോയ ബീൻസ് ,ബ്രോഡ് ബീന്സും വേവിക്കുക.
പത്തു മിനിറ്റ് അരി കുതിർത്തു വയ്ക്കുക .
ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
കടുക് ഇടുക
ഉള്ളി ,പച്ചമുളക് ,കറിവേപ്പില ,തക്കാളി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇടുക .
വഴറ്റി വരുമ്പോൾ തക്കാളി മാറ്റുക .
ഉലുവയില ഇട്ടു ഒരു മിനിറ്റ് വറുക്കുക .
ബ്രോഡ് ബീൻസ് ,സോയ ബീൻസ് ,സോയ ചുങ്ക്സ് ,എന്നിവ ഇട്ടു സാംബാർ പൊടി ,മഞ്ഞൾ പൊടി ,കുരുമുളക് പൊടി ,ജീരക പൊടി ,ഗരം മസാല പൊടി ,നാരങ്ങാ നീര് ,തേങ്ങാ ചിരകിയത് എന്നിവ ഇട്ടു നന്നായി ഇളക്കുക .
അഞ്ചു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക .
ഉപ്പും അരിയും ചേർക്കുക .
ഒന്ന് ഇളക്കി അടച്ചു ചെറുതീയിൽ അരി വേവിക്കുക .
തീ അണച്ച് നെയ്യ് ,മല്ലിയില എന്നിവ ഇട്ടു സൂക്ഷിച്ചു ഇളക്കുക.
തീ അണച്ച് വിളമ്പുക .
കീ വേർഡ് :മേതി പുലാവ് ,മേതി അരി ,ഉലുവയില റൈസ്,മേതി പാതി മിക്സഡ് ബീൻസ് ആൻഡ് സോയ ചുങ്ക്സ് ,കർണ്ണാടക .