Preparation Time: 30 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 4944 Likes :
Ingredients
ചിക്കെൻ കഷ്ണങ്ങൾ 300 ഗ്രാം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ
പച്ചമുളക് ചതച്ചത് 1 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ+ 1 ടീസ്പൂൺ
ഗരം മസാല പൊടി 1 /2 ടീസ്പൂൺ
കോൺ ഫ്ലവർ 1 ടേബിൾസ്പൂൺ
ജീരക പൊടി 3 നുള്ളു
കുരുമുളക് പൊടി 1 /2 ടീസ്പൂൺ
മുട്ട 1
മൈദ 1 ടീസ്പൂൺ
പെരുംജീരകം 1 /2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് 3 അല്ലി
ഇഞ്ചി അരിഞ്ഞത് 1 ഇഞ്ച്
പച്ചമുളക് അരിഞ്ഞത് 5
കശ്മീരി മുളക് പൊടി 1 /2 ടീസ്പൂൺ
കറി പൊടി 1 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
മല്ലിയില 2 ടേബിൾ സ്പൂൺ
തൈര് 4 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
പാത്രത്തിലേക്ക് ചിക്കെൻ കഷ്ണങ്ങൾ മാറ്റുക
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ,പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂൺ കോൺ ഫ്ലവർ, മൈദ ,മുളകുപൊടി ഗരം മസാല പൊടി ,ജീരക പൊടി, മുട്ട ,കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്തിളക്കുക .
ഇത് ചിക്കെൻ കഷ്ണങ്ങൾ ചേർത്ത് കുഴച്ചു അരമണിക്കൂർ വയ്ക്കുക
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ചേർക്കുക
ചൂടാകുമ്പോൾ ചിക്കെൻ കഷ്ണം ഇട്ട് വറുത്തെടുക്കുക
മറ്റൊരു പാൻ ചൂടാക്കി രണ്ടു ടീസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക
പെരും ജീരകം ,ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി, പച്ചമുളക്, കറി വേപ്പില ചേർത്ത് വറുക്കുക
തൈര് ,കാശ്മീരി മുളകുപൊടി, മുളക് പൊടി, കറിവേപ്പില ചേർക്കുക .
വറുത്തു വച്ചിരിക്കുന്ന ചിക്കെൻ കഷ്ണങ്ങൾ മസാലയിൽ ചേർക്കുക