Ingredients
മീൻ 350 ഗ്രാംസ്
കൊഞ്ച് 350 ഗ്രാംസ്
നാരങ്ങാനീര് 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ 400 എംൽ
തായ് റെഡ് കറി പേസ്റ്റ് 2 ടേബിൾസ്പൂൺ
ഇഞ്ചിപ്പുല്ല് അരിഞ്ഞത് 2 ടേബിൾസ്പൂൺ
ചെറുനാരകത്തിന്റെ ഇല ചെറുതായി അരിഞ്ഞത് 1 ടേബിൾസ്പൂൺ
ഫിഷ് സോസ് 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി 2 ടേബിൾസ്പൂൺ
മല്ലിയില 1 ടേബിൾസ്പൂൺ
ഇദയം നല്ലെണ്ണ 1 ടേബിൾസ്പൂൺ
Preparation Method
നാരങ്ങാനീര് മീനിൽ പുരട്ടി വെയ്ക്കുക .
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കുക .
ഇത് തിളയ്ക്കാൻ തുടങ്ങുമ്പോൾ കൊഞ്ച് ഇട്ടു കൊടുക്കുക .
ശേഷം ഒരു അടപ്പുകൊണ്ട് മൂടി വേവിക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
എന്ന ചൂടാകുമ്പോൾ തായ് കറി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വറുക്കുക .
ഇതിലേക്ക് ഇഞ്ചിപ്പുല്ല് ,ചെറുനാരകത്തിന്റെ ഇല ,ഫിഷ്‌സോസ് എന്നിവ ചേർക്കുക .
ശേഷം തേങ്ങാപ്പാലും കൊഞ്ച് വേവിച്ചതും ഇതിലേക്ക് ഒഴിക്കുക .
തീ കുറച്ചു 3 മിനിറ്റ് വേവിക്കുക .
ഇതിലേക്ക് മീൻ കഷണങ്ങളും ,കുരുമുളകുപൊടിയും മല്ലിയിലയും ചേർക്കുക .
തീ അണച്ച ശേഷം സെർവിങ് ബൗളിലേക്കു മാറ്റാം .
ഫിഷ് സോസിൽ ഉപ്പ്ഉണ്ട് .അധികമായി വേണമെങ്കിൽ മാത്രം ചേർക്കുക .