Preparation Method
ചോളത്തിൽനിന്ന് കുരു അടർത്തിയെടുക്കുക .
ഒരു പ്രഷർ കുക്കറിൽ 6 കപ്പ് വെള്ളം എടുത്തു ഉപ്പും ചേർത്ത് ചോളം വേവിക്കുക .
കുക്കറിൽ വിസിൽ കേൾക്കുമ്പോൾ തീ കുറച്ചു 15 മിനിറ്റ് വേവിക്കുക .
ശേഷം തീ അണയ്ക്കുക .
കാരറ്റ് ചെറുതായി മുറിക്കുക .
റവ വെള്ളത്തിൽ കുതിർക്കുക .
കലർത്തി വെച്ചിരിക്കുന്ന റവ വേവിച്ച ചോളത്തിലേക്കു ഒഴിക്കുക .
ഇതിലേക്ക് പഞ്ചസാര ,അജിനോമോട്ടോ ,വിനാഗിരി ,കുരുമുളകുപൊടി എന്നിവ ചേർക്കുക .
വീണ്ടും ഇവ ചൂടാക്കി 10 മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക .
കാരറ്റ് അരിഞ്ഞതും കൂടി ചേർത്ത് വീണ്ടും 3 മിനിറ്റ് തിളപ്പിക്കുക .
ഉപ്പ് നോക്കുക .
തീ അണച്ചശേഷം സെർവിങ് ബൗളിലേക്കു മാറ്റാം .
*സൂപ്പിൽ കൂടുതൽ വെള്ളം ചേർന്നിട്ടുണ്ടെങ്കിൽ റവയുടെ മിശ്രിതം ഒഴിച്ച് കൊടുക്കാം .