Preparation Time: 10 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1092 Likes :
Ingredients
കൂൺ 200 ഗ്രാംസ് വലിയ ഉള്ളി 1 ഗോതമ്പു പൊടി 1ടേബിൾ സ്പൂൺ ഇഞ്ചി 1ഇഞ്ച് പച്ചമുളക് 1 പാൽ 300മില്ലി പഞ്ചസാര 2ടീസ്പൂൺ കുരുമുളക് പൊടി അര ടീസ്പൂൺ അജിന മോട്ടോ നുള്ള് ഉപ്പ് ആവശ്യത്തിന് വൈറ്റ് സ്റ്റോക്ക് 50മില്ലി ബട്ടർ 1 ടേബിൾ സ്പൂൺ ചീസ് ചിരകിയത് 1ടീസ്പൂൺ
വൈറ്റ് സ്റ്റോക്കിനുള്ളത് ഉള്ളി 1 ഉരുളൻ കിഴങ് 1 വെള്ള മത്തങ്ങാ 5 കഷ്ണം ക്യാബേജ് 1 ടേബിൾ സ്പൂൺ
Preparation Method
വൈറ്റ് സ്റ്റോക്ക് ഉണ്ടാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം മുറിക്കുക. പച്ചക്കറികളിൽ വെള്ളം വിതറുക. തിളപ്പിക്കുക. പിഴിഞ്ഞ് എടുത്ത് ഉപയോഗിക്കുക.
സൂപ്പ് ഉണ്ടാകുന്ന വിധം ഉള്ളി ,ഇഞ്ചി എന്നിവ അരിയുക. പച്ചമുളക് പിളർക്കുക. കൂൺ രണ്ടായി മുറിക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി അതിലേക്കു ഉള്ളി ചേർത്ത ഇളക്കുക. കൂൺ ചേർത്ത് ഇളക്കുക. ഗോതമ്പു പൊടി വിതറി ഒരു മിനിറ്റ് വറുക്കുക. വൈറ്റ് സ്റ്റോക്ക് , ഇഞ്ചി , പച്ചമുളക് എന്നിവ ഇടുക. 200മില്ലി പാൽ , 100മില്ലി വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. കൂൺ പാകമായി വരുമ്പോൾ അതിൽ നിന്നും അഞ്ചു കൂൺ എടുത്തു മാറ്റി വയ്ക്കുക. അജിനാമോട്ടോ ചേർക്കുക. തീ അണച്ച ശേഷം തണുക്കാൻ വയ്ക്കുക. ഇഞ്ചി ,വെളുത്തുള്ളി എന്നിവ എടുത്തു പിഴിഞ്ഞ് വയ്ക്കുക. കുറച്ചു പാലിൽ ആവശ്യത്തിന് വെള്ളം ചേർക്കുക. അതിലേക്കു ഉപ്പ് , പഞ്ചസാര എന്നിവ ചെറുതീയിൽ നന്നായി ഇളക്കുക. കുരുമുളക് പൊടി വിതറി , അതിലേക്കു കൂൺ കഷ്ണങ്ങൾ , ചീസ് അരിഞ്ഞത് എന്നിവ ചേർത്ത് ചൂടോടെ വിളമ്പുക.