Ingredients
എല്ലില്ലാത്ത ചിക്കൻ 400 ഗ്രാംസ്
നിലക്കടല വറുത്ത് 1 ടേബിൾസ്പൂൺ
സവാള നേര്മയായി അരിഞ്ഞത് 1
ഇഞ്ചി നേര്മയായി അരിഞ്ഞത് 1 കഷ്ണം
ചിക്കൻ സ്റ്റോക്ക് 6 കപ്പ്
ഇഞ്ചിപ്പുല്ല്അരിഞ്ഞത് 1 ടേബിൾസ്പൂൺ
ആവിയിൽ പുഴുങ്ങിയ അരി 50 ഗ്രാംസ്
കൂൺ അരിഞ്ഞത് 75 ഗ്രാംസ്
സ്പ്രിങ് ഒനിയൻ 4
കുരുമുളകുപൊടി 2 ടേബിൾസ്പൂൺ
ഡാർക്ക് സോയ സോസ് 1 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 1 ടേബിൾസ്പൂൺ
Preparation Method
ചിക്കൻ അരിഞ്ഞുമാറ്റി വെയ്ക്കുക .
സ്പ്രിങ് ഒനിയൻ 2 ഇഞ്ച് നീളത്തിൽ അരിയുക.
ചുവടു കട്ടിയുള്ള ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റുക .
ഇതിലേക്ക് ചിക്കൻ സ്റ്റോക് ഒഴിക്കുക .
ചിക്കൻ കഷണങ്ങൾ ,ഇഞ്ചിപ്പുല്ല് എന്നിവ കൂടി ചേർത്ത ശേഷം അടപ്പു കൊണ്ട് മൂടി വെയ്ക്കുക .
ചിക്കൻ വെന്തു കഴിയുമ്പോൾ ഇതിലേക്ക് വേവിച്ച അരി , വറുത്ത നിലക്കടല ,ഡാർക്ക് സോയ സോസ് ,കൂൺ ,സ്പ്രിങ് ഒനിയൻ ,എന്നിവ ചേർത്ത് 5 മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക .
ശേഷം ഇഞ്ചിപ്പുല്ല് എടുത്തു കളയുക .
ഉപ്പും കുരുമുളകും ചേർത്ത് സൂപ്പ് ബൗളിലേക്കു വിളമ്പാം .