Preparation Time: 40 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 3822 Likes :
Ingredients
പാവ് ബൻ 8 മട്ടൻ കഷ്ണമാക്കിയത് 500ഗ്രാംസ് പീച് പഴം 50ഗ്രാംസ് ഏലക്ക 3 ഗ്രാമ്പു 2 കറുത്ത ഏലക്ക 1 കറുവപ്പട്ട 2 കഷ്ണം വഴന ഇല 3 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2ടീസ്പൂൺ തക്കാളി 2 മുളക് പൊടി 1ടീസ്പൂൺ മഞ്ഞൾ പൊടി 3 നുള്ള് മല്ലിപൊടി 1ടേബിൾ സ്പൂൺ ജീരക പൊടി 1ടീസ്പൂൺ ഗരം മസാല പൊടി 1ടീസ്പൂൺ മല്ലിയില 2 ടേബിൾ സ്പൂൺ ബട്ടർ 2 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന്
Preparation Method
മട്ടൻ കഷ്ണം കുക്കറിൽ വേവിക്കുക. പീച്ചു പഴം വേവിച്ചു മാറ്റി വയ്ക്കുക. ഉള്ളി ,തക്കാളി എന്നിവ അരിയുക. ഒരു പാനിൽ ബട്ടർ ചൂടാക്കി അതിലേക്കു കറുവപ്പട്ട ഇട്ടു പൊട്ടിച്, കറുത്ത ഏലക്ക , വഴന ഇല , എന്നിവ ചേർത്ത ഇളക്കുക. ഉള്ളി അതിലേക്കു ചേർക്കുക. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ,തക്കാളി എന്നിവ കൂടി ചേർത്ത നന്നായി ഇള്കുക. മട്ടൻ കഷ്ണമാക്കിയത് , മഞ്ഞൾ പൊടി ,മല്ലി പൊടി , ഉപ്പ് , പീച്ച് പഴം , എന്നിവ ചേർത്ത് ഇളകി വെള്ളം വറ്റുന്നവരെ ഇളക്കുക. ജീരകപ്പൊടി , ഗരം മസാല പൊടി , എന്നിവ ചേർത്ത മുന്ന് മിനിറ്റ് വറുക്കുക. മല്ലിയില വിതറി മാറ്റി വയ്ക്കുക. ഒരു വലിയ പാനിൽ ബട്ടർ ചൂടാക്കുക. പാവ് കഷ്ണങ്ങൾ ചേർത്ത മുന്ന് മിനിറ്റ് വഴറ്റുക , വേണമെങ്കിൽ ബട്ടർ ഒഴിക്കുക. ചൂട് മട്ടൻ മസാലയുടെ കൂടെ നാരങ്ങാ സ്ലൈസ് ചേർത്ത് വിളമ്പുക.