Preparation Time: 3 മണിക്കൂർ 30 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 904 Likes :
Ingredients
ഉഴുന്ന് പരിപ്പ് 1 കപ്പ് ടൂർ ദാൽ 1 കപ്പ് പൊട്ടുകടല 3 കപ്പ് അരി 6 ചുവന്ന മുളക് 1തണ്ട് പച്ച മുളക് 4 ഇഞ്ചി 1ഇഞ്ച് കായം 1 ടീസ്പൂൺ സോഡാ പൊടി അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500മില്ലി
Preparation Method
അരി ,ചുവന്ന മുളക് , എന്നിവ മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക. എല്ലാ പരിപ്പുകളും വേറെ വേറെ കുതിർക്കാണ് വയ്ക്കുക. അരിയും ,ചുവന്നമുളകും കുതിർത്തു അരച്ച് എടുക്കുക. ഉഴുന്ന് പരിപ്പ് അരച്ചെടുക്കുക. ഇഞ്ചി , പച്ചമുളക് , കറിവേപ്പില എന്നിവ അരിയുക. ടൂർ പരിപ്പ് , പൊട്ടുകടല , എന്നിവ പരുപര അരച്ച് എടുക്കുക. അരച്ച് വച്ച എല്ലാ മിശ്രിതങ്ങളും കൂടി യോജിപ്പിച്ചു ഉപ്പ് , ഇഞ്ചി , പച്ചമുളക് , കറിവേപ്പില , കായം , സോഡാ പൊടി എന്നിവ ചേർത്ത് വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവ് ചെറിയ ഉരുളകൾ ആക്കി ചെറുതായി പരത്തി എണ്ണയിലേക്ക് ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. തീ അണച്ചു ചൂടോടെ വിളമ്പുക.