Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 1091 Likes :
Ingredients
തൈര് 2ലിറ്റർ ഉഴുന്ന് പരിപ്പ് 500ഗ്രാംസ് പച്ചമുളക് 8 ഇഞ്ചി 2 ഇഞ്ച് മല്ലിയില 1 ടേബിൾ സ്പൂൺ കറിവേപ്പില 1തണ്ട് കടുക് 1ടീസ്പൂൺ കായം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഉഴുന്ന്പരിപ്പ് കുതിർത്തു ഉപ്പ് , കായം എന്നിവ ചേർത്ത് അരച്ച് എടുക്കുക. പച്ചമുളക് , ഇഞ്ചി , മല്ലിയില എന്നിവ അരച്ച് എടുക്കുക. തൈരിൽ ഉപ്പു ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ചെറിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു കടുക് ,കറിവേപ്പില , കായം എന്നിവ ചേർക്കുക. തൈര് മിശ്രിതത്തിലേക്ക് ചേർത്ത് മാറ്റി വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി തയ്യാറാക്കിയ മിശ്രിതം ഒരു നാരങ്ങാ വലുപ്പത്തിൽ ആക്കി , ചെറുതായി പരത്തി, നടുക്ക് ഒരു കുഴിയുണ്ടാക്കി വയ്ക്കുക. തയ്യാറാക്കിയ വട എണ്ണയിലേക്ക് ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ എല്ലാ വശവും വറുത്തു എടുക്കുക. വറുത്തു എടുത്തവട തൈര് മിശ്രിതത്തിൽ കുതിർത്തു വിളമ്പുക.