Preparation Method
അരി പത്തു മിനിറ്റ് കുതിർത്തു വെള്ളം കളഞ്ഞു വയ്ക്കുക.
തക്കളായി ഉടച്ചു പിഴിഞ്ഞ് നീര് എടുത്ത് അരച്ച് അതിന്റെ ചത മാറ്റി വയ്ക്കുക.
ഉള്ളി നീളത്തിൽ അരിയുക.
തേങ്ങാ പാൽ പിഴിഞ്ഞ് പാൽ എടുക്കുക.
പച്ച മുളക് പിളർക്കുക.
തക്കാളി നീരും .തേങ്ങാ പാലും അഞ്ചു കപ്പിൽ ആയി എടുക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു കറുവപ്പട്ട , ഗ്രാമ്പു , ഏലക്ക , സ്റ്റാർ അനിസ് , ഉള്ളി , പച്ചമുളക് , എന്നിവ ഇട്ടു നന്നായി വറുക്കുക.
തക്കാളി നീര്, തേങ്ങാ പാൽ , മല്ലിയില , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
അരി തിളക്കാൻ തുടങ്ങുമ്പോൾ ചെറുതീയിൽ അടച്ചു പത്തു മിനിറ്റ് വേവിക്കുക.
അടപ്പു തുറന്ന് നെയ്യ് ചേർത്ത് ഇളക്കി കൊടുക്കുക.
വീണ്ടും അടപ്പു അടക്കുക.
അരി വെന്തു കഴിഞ്ഞാൽ തീ അണക്കുക.
5മിനിറ്റ് മാറ്റി വയ്ക്കുക.
ഉള്ളി പച്ചടിയുടെ കൂടെ വിളമ്പുക.