Preparation Method
അരി പത്തു മിനിറ്റ് കുതിർത്തു അരിച്ചു വയ്ക്കുക.
താക്കളായി ഉടച്ചു നീര് എടുത്തു വയ്ക്കുക.
തക്കാളിയുടെ ചത വേറെ നീര് വേറെ വയ്ക്കുക.
പച്ചമുളക് പിളർക്കുക.
തേങ്ങാ ചിരകി പാൽ എടുക്കുക.
ഉടച്ച തക്കാളി , തക്കാളി നീര് , തേങ്ങാ പാൽ എന്നിവ കപ്പുകളിൽ ആക്കി വയ്ക്കുക.
ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക.
ഒരു വലിയ പാനിൽ ഇദ്ദയാണ് നല്ലെണ്ണ ചൂടാക്കുക , ചൂടാകുമ്പോൾ കറുവപ്പട്ട , ഗ്രാമ്പു , ഏലക്ക , ഉള്ളി , പച്ചമുളക് ,എന്നിവ ചേർത്ത് വറുക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ചെറുതീയിൽ വറുക്കുക.
മല്ലിയില , പുതിനയില , എന്നിവ ഇട്ടു ഇളക്കുക.
തക്കാളി നീര് , തേങ്ങ പാൽ എന്നിവ ഒഴിച്ച് ഉപ്പും ചേർത്ത് തിളപ്പിക്കുക.
അരിയും കൂടി ചേർത്ത് നന്നായി ഇളക്കുക.
അടച്ചു വച്ച് ചെറുതീയിൽ പത്തു മിനിറ്റ് വേവിക്കുക.
അടപ്പു തുറന്നു നെയ് ഒഴിച്ച് വീണ്ടും അടച്ചു വയ്ക്കുക.
അരി പാകമാകുമ്പോൾ തീ അണച്ച് മാറ്റി വച്ച പത്തു മിനിറ്റ് കഴിഞ്ഞ വിളമ്പുക.