Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1059 Likes :
Ingredients
തുവര പരിപ്പ് 500ഗ്രാംസ് പച്ചരി 500 ഗ്രാംസ് മഞ്ഞൾ പൊടി അര ടീസ്പൂൺ സാമ്പാർ പൊടി 6 ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ പുളി ഒരു നാരങ്ങ വലുപ്പത്തിൽ പച്ചമുളക് 3 കടുക് 1 ടീസ്പൂൺ പെരും ജീരകം അര ടീസ്പൂൺ കായം 4നുള്ള് കറിവേപ്പില 1തണ്ട് മല്ലിയില 1 ടേബിൾ സ്പൂൺ ഉള്ളി 200ഗ്രാംസ് കാരറ്റ് 1 ബീൻസ് 100 ഗ്രാംസ് തക്കാളി 6 വഴുതനങ്ങ 200ഗ്രാംസ് പീച്ചിങ്ങ 50 ഗ്രാംസ് ബട്ടർ ബീൻ സ് 50 ഗ്രാംസ് (തൊണ്ട്) ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2 ടേബിൾ സ്പൂൺ നെയ്യ് 50 മില്ലി
Preparation Method
തുവര പരിപ്പ് മഞ്ഞൾപൊടി ചേർത്ത് കുക്കറിൽ വേവിക്കുക. ആറു കപ്പ് ചൂടാക്കി തിളക്കുമ്പോൾ അരിയും ഉപ്പും ചേർക്കുക. പച്ചക്കറികൾ അരിയുക. ഉള്ളി നീളത്തിൽ അരിയുക . പച്ചമുളക് പിളർക്കുക. തക്കാളി നീളത്തിൽ മുറിക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക , ചൂടാകുമ്പോൾ കായം , കടുക് , ഉലുവ , കറിവേപ്പില , ഉള്ളി , തക്കാളി എന്നിവ ചേർത്ത നന്നായി ഇളക്കുക. പച്ചക്കറികൾ ചേർത്ത് ഇളക്കുക. പുളി പിഴിഞ്ഞ് നീര് , സാമ്പാർ പൊടി , മുളക് പൊടി , എന്നിവ ചേർത്ത് നന്നയി യോജിപ്പിക്കുക. പച്ചക്കറികൾ വെന്ത വരുമ്പോൾ അതിലേക്ക് തയ്യാറായ അരിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പുക.