Preparation Time: 35 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 2745 Likes :
Ingredients
പച്ചരി 200 ഗ്രാംസ് ടൂർ പരിപ്പ് 2 ടേബിൾ സ്പൂൺ കടുക് 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് 1 ടീസ്പൂൺ പച്ചമുളക് 2 കറിവേപ്പില 1 തണ്ട് കുരുമുളക് 5 ജീരകം അര ടീസ്പൂൺ തേങ്ങാ ചിരകിയത് 3 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് നെയ്യ് 1 ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
പച്ചരിയും , ടൂർ പരിപ്പും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം പൊടിച്ചു എടുക്കുക. പച്ചമുളക് മുറിക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് ഇട്ടു പൊട്ടിച്ച അതിലേക്കു ഉഴുന്ന് പരിപ്പ് , കറിവേപ്പില ,പച്ചമുളക് ,എന്നിവ ചേർത്ത് വറുക്കുക. 600മില്ലി വെള്ളം അതിൽ ഉപ്പ് ചേർത്ത് തിളപ്പിക്കുക. അതിലേക്കു തയ്യാറാക്കി വച്ച അരിയും , ടൂർ പരിപ്പും ചേർക്കുക. അരി മിശ്രിതം തയ്യാറായി വരുമ്പോൾ അതിലേക്കു തേങ്ങാ ചിരകിയത് , ചേർത്ത് ചെറു തീയിൽ മൂന്ന് മിനിറ്റ് അടച്ച വേവിക്കുക. വേറൊരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്കു കുരുമുളക് , ജീരകം , എന്നിവ വറുത്ത ഉപ്പുമാവിലേക്കു ചേർക്കുക. നന്നായി ഇളക്കി വിളമ്പുക.