Preparation Time: 20മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 763 Likes :
Ingredients
ചെമ്മീൻ 250 ഗ്രാംസ് ബസുമതി അരി 500 ഗ്രാംസ് സോയ സോസ് 2 ടി സ്പൂൺ വിനാഗിരി 1 ടി സ്പൂൺ ചെറിയ ഉള്ളി 2 കാരറ്റ്(ചെറുത് ) 1 ഇഞ്ചി 1 ഇഞ്ച് വെളുത്തുള്ളി 6 അല്ലി കുരുമുളക് പൊടി അര ടി സ്പൂൺ പച്ചമുളക് 1 ചുവന്ന മുളക് സോസ് 1 ടി സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
അരി തിളപ്പിച്ച് വെള്ളം വറ്റിച്ചു മാറ്റി വെയ്ക്കുക . ചെമ്മീൻ കഴുകി വൃത്തിയാക്കുക . കാരറ്റ്,ഇഞ്ചി ,വെളുത്തുള്ളി എന്നിവ നേര്മയായി അരിഞ്ഞു വെയ്ക്കുക. ചട്ടി ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക . ഇത് നന്നായി വറുത്തെടുക്കുക . കാരറ്റ്,ചെമ്മീൻ ഇവ ചേർക്കുക . ചില്ലി സോസ്,കുരുമുളക് പൊടി ,ഉപ്പ് ഇവ ചേർത്ത് ചെമ്മീൻ നന്നായി വേവുന്നതു വരെ വറുക്കുക . ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചോറ് ,വിനാഗിരി ,സോയ സോസ് , ഉള്ളി ഇവ ചേർത്ത് നന്നായി ഇളക്കുക . കുറഞ്ഞ തീയിൽ 3 മിനിറ്റ് പൊരിക്കുക. തീ അണച്ച് ചൂടോടെ വിളമ്പാം .