Preparation Method
അരി കഴുകി വയ്ക്കുക.
തേങ്ങാ ചിരകി അതിൽ നിന്നും 250 മില്ലി പാൽ പിഴിഞ്ഞെടുക്കുക.
അണ്ടിപരിപ്പും കസ്കസും നെയ്യിൽ വെവ്വേറെ വറുത്തു കോരുക.
ഉള്ളി നീളത്തിൽ അരിയുക.
പച്ചമുളക് പിളർക്കുക.
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക.
കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ യോജിപ്പിക്കുക.
ഉള്ളി,പച്ചമുളക്,വെളുത്തുള്ളി എന്നിവ വഴറ്റുക.
അതിനുശേഷം തീ അണയ്ക്കുക.
ഒരു പാത്രത്തിൽ തേങ്ങാ പാൽ,125 മില്ലി വെള്ളം ,ഉപ്പ്, അരി എന്നിവ എടുക്കുക.
ഇതിലേയ്ക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഉള്ളി മിശ്രിതം ചേർത്ത് അടച്ചു വച്ച് തിളപ്പിക്കുക.
അരി വേവുമ്പോൾ തീ കുറയ്ക്കുക.
അതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന കസ്കസും അണ്ടിപരിപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.
മല്ലിയില ഉപയോഗിച്ചു അലങ്കരിക്കുക.
തീ അണച്ച് ചൂടോടെ വിളമ്പുക.