Preparation Time: 40 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 2128 Likes :
Ingredients
ബസ്മതി അരി 400 ഗ്രാംസ് ഉരുളൻ കിഴങ് 2 ജീരകം 1 ടീസ്പൂൺ വലിയ ഉള്ളി 2 തക്കാളി 2 പച്ചമുളക് 6 പാൽ 1കപ്പ് മല്ലിയില 1 ടേബിൾ സ്പൂൺ പെരും ജീരകം 1 ടേബിൾ സ്പൂൺ കറുവപ്പട്ട 1കഷ്ണം മഞ്ഞൾ പൊടി 1ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് നെയ്യ് 3 ടേബിൾ സ്പൂൺ
Preparation Method
അരി 30 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഒരു ഉള്ളി , പച്ചമുളക് , പെരും ജീരകം , കറുവപ്പട്ട എന്നിവ അരച്ച് എടുക്കുക. ഉള്ളി ,തക്കാളി , എന്നിവ നീളത്തിൽ അരിയുക. ഉരുളൻ കിഴങ് തൊലി കളഞ്ഞു അരിയുക . ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ജീരകം , ഉള്ളി ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുക്കുക , തക്കാളി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്ത് നന്നായി വറുക്കുക. അതിലേക്കു അരച്ച് വച്ച മസാല ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. അതിലേക്കു ഉരുളൻ കിഴങ്ങ് ചേർക്കുക . വെള്ളം മുഴുവൻ കളഞ്ഞു അരി ഇതില്ലേക്ക് ചേർത്ത് കൊടുക്കുക. പാൽ ,ഒരു കപ്പ് വെള്ളം , മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർക്കുക. ചെറുതീയിൽ അടച്ചു വേവിക്കുക. അരി വെന്തു വരുമ്പോൾ മല്ലിയില വിതറി ചൂടോടെ വിളമ്പുക.