Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 841 Likes :
Ingredients
കൊഞ്ച് 750 ഗ്രാംസ് മല്ലി 1 ടീസ്പൂൺ കുരുമുളക് 1 ടീസ്പൂൺ തേങ്ങ ചിരകിയത് 3 ടേബിൾ സ്പൂൺ കൊച്ചുള്ളി 2 00 ഗ്രാംസ് ഇഞ്ചി 2 ഇഞ്ച് വെളുത്തുള്ളി 6 അല്ലി കറിവേപ്പില 1 തണ്ട് തക്കാളി 2 പച്ചമുളക് 6 മഞ്ഞൾ പൊടി അര ടീസ്പൂൺ കടുക് 1ടീസ്പൂൺ മുളക് പൊടി 1ടീസ്പൂൺ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. മല്ലി , കുരുമുളക് , പുളി ,തേങ്ങ ചിരകിയത് എന്നിവ ചുവന്ന ബ്രൗൺ നിറം ആകുന്നവരെ വറുത്തു എടുക്കുക. തണുക്കാൻ വയ്ക്കുക. പച്ചമുളക് പിളർന്നു എടുക്കുക. കൊച്ചുള്ളിയും ,വെളുത്തുള്ളിയും അരിഞ്ഞത് . വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കടുക് , കറിവേപ്പില , കൊച്ചുള്ളി , വെളുത്തുള്ളി , പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക. അതിലേക്കു അരച്ച മസാല ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി , ഉപ്പ് എന്നിവ കൂടി ചേർത്ത രണ്ടു മിനിറ്റ് വേവിക്കുക. തക്കാളി കൂടി ചേർത്ത വറുക്കുക. കൊഞ്ച് വെന്ത് കുറുകി വരുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക.