Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1122 Likes :
Ingredients
മീൻ കഷ്ണങ്ങൾ 500ഗ്രാംസ് മഞ്ഞൾ പൊടി അര ടീസ്പൂൺ കുരുമുളക് പൊടി അര ടീസ്പൂൺ മുളക് പൊടി 2 ടേബിൾ സ്പൂൺ ഇഞ്ചി 2ഇഞ്ച് വെളുത്തുള്ളി 4അല്ലി പച്ചമുളക് 4 ഉലുവ 1 ടീസ്പൂൺ വിനാഗിരി 3ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 150മില്ലി
Preparation Method
മഞ്ഞൾ പൊടി , കുരുമുളക് പൊടി ഉപ്പു എന്നിവ മീനിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. മീൻ കഷ്ണങ്ങൾ ചേർത്ത് മൂപ്പിച്ചു എടുക്കുക. ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് എന്നിവ അരിഞ്ഞു മാറ്റി വയ്ക്കുക. വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക ,. ഇഞ്ചി ,വെളുത്തുള്ളി പച്ച മുളക് എന്നിവ ഇട്ടു വറുത്തു എടുക്കുക. വറുത്തുവച്ച മീൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ടു ഇളക്കുക , തീ അണച്ച് പാത്രത്തിൽ വയ്ക്കുക. ഈ പാനിൽ തന്നെ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു മുളക് പൊടി , വിനാഗിരി , ഉപ്പു എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. തീ അണച്ച് തണുക്കാൻ വയ്ക്കുക. മീൻ മസാല ഇതിലേക്ക് ചേർക്കുക. ഉലുവ വറുത്തു പൊടിച്ചു വയ്ക്കുക, മീൻ മസാലയുമായി ചേർത്ത് ഇളക്കി ഉടയാതെ വയ്ക്കുക. വായുകടക്കാത്ത പാത്രത്തിൽ ഇട്ടു വയ്ക്കുക..