ആന്ധ്ര ചിക്കൻ അച്ചാർ

Spread The Taste
Makes
1 കിലോ
Preparation Time: 20 മിനിറ്റ്
Cooking Time: 60 മിനിറ്റ്
Hits   : 941
Likes :

Preparation Method

  • എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണങ്ങളാക്കി  അരിഞ്ഞെടുക്കുക .
  • മല്ലി ,ജീരകം ,കസ്കസ് , കറുവപ്പട്ട , ഏലയ്ക്ക , താക്കോലിപ്പുട്ടിൽ ,ഗ്രാമ്പു  എന്നിവ വറുത്തു പൊടിക്കുക .
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 4 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • ഇതിലേക്ക് ചിക്കൻ കഷണങ്ങൾ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മുളകുപൊടി ,മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക .
  • തീ കുറച്ചു വെയ്ക്കുക .
  • വെള്ളം നന്നായി വലിച്ചെടുത്തു  എണ്ണ തെളിയുന്നതുവരെ വേവിക്കുക (ഏകദേശം 25 മിനിറ്റ് ).
  • വേറൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ഇതിലേക്ക് ഉലുവ ,കറിവേപ്പില ,ചുവന്ന മുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് 1 മിനിറ്റ് വറുത്തെടുക്കുക .
  • ഇതിലേക്ക് ഫ്രൈ ചെയ്ത   ചിക്കൻ  കഷണങ്ങളും  ഇട്ടു വാര്ത്ത എണ്ണയും ചേർത്ത് നന്നായി ഇളക്കുക .
  • തീ കുറച്ച ശേഷം പൊടിച്ചു വെച്ചിരിക്കുന്ന മസാല ചേർത്ത്   15  മിനിറ്റ് നന്നായി വറുത്തെടുക്കുക .
  • നാരങ്ങാനീര് ചൂടാക്കുക .
  • ഇത്  തണുത്ത ശേഷം ചിക്കനിലേക്കു ചേർക്കുക  .
  • ശേഷം തീ അണയ്ക്കുക .
  • ഇട്ടു തണുക്കാൻ അനുവദിക്കുക .
  • ഗ്ലാസ് ജാറിലാക്കി  ഫ്രിഡ്ജിൽ വെച്ചു ആവശ്യമുള്ളപ്പോൾ എടുത്തു ഉപയോഗിക്കാം .
Engineered By ZITIMA