Preparation Time: 30 മിനിറ്റ് Cooking Time: 7 മിനിറ്റ് ഒരു പെറോട്ട
Hits : 893 Likes :
Ingredients
മൈദാ പൊടി 4 കപ്പ് പഞ്ചസാര 1ടീസ്പൂൺ പച്ചമുളക് 4 പുതിന ഇല 2കപ്പ് നെയ്യ് 1ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 100മില്ലി
Preparation Method
മൈദാ മാവു അരിച്ചു മാറ്റിവയ്ക്കുക. പച്ചമുളക് അരച്ച് മാറ്റി വയ്ക്കുക. പുതിനയില അരിഞ്ഞത്. മൈദ മാവു ,ഉപ്പ്, പഞ്ചസാര , ആവശ്യത്തിന് വെള്ളം , പുതിന ഇല , പച്ചമുളക് അരച്ചത് ,ഒരു ടീസ്പൂൺ നെയ്യ് ,എന്നിവ അയവുള്ള രീതിയിൽ കുഴച്ചു എടുക്കുക. വീണ്ടും മുന്ന് ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചേർത്ത് കുഴച്ചു ആറു ,മണിക്കൂർ അടച്ചു വയ്ക്കുക . ചെറിയ ബോൾ രൂപത്തിൽ ആക്കുക. ചപ്പാത്തി ബോർഡിൽ വച്ച് ,ഒരു കട്ടി കുറഞ്ഞ ഷീറ്റ് വയ്ക്കുക. ഇത് പേപ്പർ ഫാൻ വച്ച് ചുരുട്ടി എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു പെറോട്ട ഇട്ടു എല്ലാ വശവും ബ്രൗൺ നിറം ആകുന്നവരെ പൊരിക്കുക. ചൂടോടെ വിളമ്പുക.