Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 5577 Likes :
Ingredients
പെറോട്ട 6 മട്ടൺ അല്ലെങ്കിൽ ചിക്കൻ 500 ഗ്രാംസ് മുട്ട 3 വലിയ ഉള്ളി 3 പച്ചമുളക് 2 തേങ്ങ ചിരകിയത് 4ടേബിൾ സ്പൂൺ മുളക് പൊടി 1ടീസ്പൂൺ മല്ലിപൊടി 1ടീസ്പൂൺ മല്ലിയില 3 ടീസ്പൂൺ ജീരക പൊടി 1ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കൊച്ചുള്ളി 10 കുരുമുളക് പൊടി 1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 100മില്ലി
Preparation Method
പെറോട്ട കത്രിക ഉപയോഗിച്ച് മുറിച്ചു എടുക്കുക. കൊച്ചുള്ളി അരിയുക. പച്ചമുളക് പിളർക്കുക.
ചിക്കൻ കറി ഉണ്ടാകുന്ന വിധം .
മല്ലിപൊടി , ജീരകപ്പൊടി , തേങ്ങ ചിരകിയത് , കൊച്ചുള്ളി , കുരുമുളക് പൊടി ,എന്നിവ അരച്ച് പേസ്റ്റ് ആക്കുക. ഒരു വലിയ പാത്രത്തിൽ രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു തയ്യാറാക്കിയ മസാല ചേർത്ത് പച്ച ചുവ മാറുന്നവരെ ചെറുതീയിൽ വേവിക്കുക. ഇതിലേക്ക് മട്ടൻ അല്ലെങ്കിൽ ചിക്കൻ കഷ്ണം ചേർക്കുക.ഉപ്പ്, മഞ്ഞൾ പൊടി , എന്നിവ ഇട്ടു ഫൈവ് മിനിറ്റ് വേവിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ചിക്കൻ കറി കുറുകിവരുമ്പോൾ തീ അണക്കുക, ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ഉള്ളി , കറിവേപ്പില പച്ചമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് മുറിച്ചു വച്ച പെറോട്ട ഇട്ടു അഞ്ചു മിനിറ്റ് വറുക്കുക. ഒരു തട്ട് എടുത്തു അതിലേക്കു ചിക്കൻ സൽന ഇട്ടു അതിനു മുകളിൽ പെറോട്ട വിതറി നന്നായി ഇളക്കി കൊടുക്കുക, പെറോട്ട മിശ്രിതം കലർത്തി വയ്ക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ഇളക്കുക .മുട്ട നന്നായി പറോട്ടയിൽ പിടിക്കുക, ചൂടോടെ വിളമ്പുക.