Preparation Time: 30 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 911 Likes :
Ingredients
പെറോട്ട
മൈദാ 500 ഗ്രാംസ് തൈര് 3ടീസ്പൂൺ ബേക്കിംഗ് പൊടി അര ടീസ്പൂൺ ബട്ടർ 2ടീസ്പൂൺ മുട്ട 2 ഉപ്പ് ആവശ്യത്തിന്
മട്ടൻ ചെറുകഷ്ണമാക്കി മസാല
മട്ടൻ കഷ്ണം 500ഗ്രാംസ് വലിയ ഉള്ളി 2 വെളുത്തുള്ളി 4അല്ലി മഞ്ഞൾപൊടി അര ടീസ്പൂൺ പച്ചമുളക് 2 മുളക് പൊടി 1 ടീസ്പൂൺ ജീരകപ്പൊടി 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 4ടേബിൾ സ്പൂൺ
Preparation Method
മട്ടൻ മസാല ചേർത്തത്
മട്ടൻ മസാല തയ്യാറാകുന്ന വിധം. മട്ടൻ ചെറുകഷണമാക്കി ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക. ഉള്ളി, വെളുത്തുള്ളി,പച്ചമുളക് എന്നിവ അരിഞ്ഞു മാറ്റി വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ഉള്ളി ,പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് വറുക്കുക. ഇതിലേക്ക് വേവിച്ചു വച്ച മട്ടൻ ,മുളക് പൊടി ,ജീരകപൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി വറുക്കുക. ഇത് കുറുകി വരുമ്പോൾ തീ അണച്ച് മാറ്റി വയ്ക്കുക.
പെറോട്ട മൈദാ ,ഉപ്പ് , ബേക്കിംഗ് പൊടി , ബട്ടർ ,തൈര് ഇതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് മൃദുവായി കുഴച്ചു എടുക്കുക. റൂമിൽ ഉഷമാവു മാവ് കിട്ടുന്നതിനായി 20 മിനിറ്റു വയ്ക്കുക. മുട്ടയും ഉപ്പും ചേർത്ത് അടിച്ചു എടുക്കുക. മാവ് ചെറിയ ഉരുളകൾ ആക്കി മാറ്റുക. ചപ്പാത്തി പലകയിൽ ഒരു കട്ടികുറഞ്ഞ ഷീറ്റ് വച്ച് മാവ് പരത്തി എടുക്കുക. മുട്ട അടിച്ചത് പരത്തിയ മാവിന്റെ പുറത്തു പുരട്ടുക. ഇതിലേക്ക് മട്ടൻ ചെറുകഷ്ണമാക്കിയത് ചേർക്കുക, ശേഷം സമചതുരത്തിൽ ആക്കി മാറ്റുക. ദോശ പാൻ ചൂടാക്കി തയ്യാറാക്കിയ പെറോട്ട ഇടുക. ഇദയം നല്ലെണ്ണ ഇതിലേക്ക് വിതറി കൊടുക്കുക. തിരിച്ചു ഇട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വേവിക്കുക. ചൂടോടെ വിളമ്പുക.