Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 725 Likes :
Ingredients
ഗ്രീൻപീസ് 200 ഗ്രാംസ് ഉരുളൻകിഴങ് 250 ഗ്രാംസ് പനീർ 200ഗ്രാംസ് പെരുംജീരകം അര ടീസ്പൂൺ ഇഞ്ചി അരിഞ്ഞതു 1ഇഞ്ച് പച്ചമുളക് അരിഞ്ഞത് 2 മല്ലിയില അരിഞ്ഞത് 1 ടേബിൾ സ്പൂൺ ബെസൻ ഫ്ലോർ 4ടേബിൾ സ്പൂൺ മഞ്ഞൾ പൊടി 3നുള്ള് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഉരുളാംകിഴങ്ങും ,പീസും വെവ്വേറെ വേവിച്ചു മാറ്റി വയ്ക്കുക. പൊടിച്ചു മാറ്റി വയ്ക്കുക. പനീർ പൊടിച്ചു എടുക്കുക . കടല മാവ് വറുത്തു മാറ്റി വയ്ക്കുക . ഉരുളൻകിഴങ് പൊടിച്ചതും, ഗ്രീൻ പീസും ഉപ്പു ചേർത്ത് യോജിപ്പിഴു വയ്ക്കുക . പൊടിച്ച പനീർ ,ഇഞ്ചി ,പച്ചമുളക് ,പെരും ജീരകം ,മല്ലിയില,കടലമാവ് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചു വയ്ക്കുക. കുറച്ചു മാവ് എടുത്തു തട്ടി പരത്തി വയ്ക്കുക . ഒരു ഫ്രയിങ് പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക അതിലേക്കു പാട്ടിസ് ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക . തീ അണച്ച് ടൊമാറ്റോ കെച്ചപ്ന്റെ കൂടെ ഉപയോഗിക്കുക .