Preparation Time: 2 മണിക്കൂർ 30 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 1507 Likes :
Ingredients
പനീർ 250ഗ്രാംസ് പച്ച ക്യാപ്‌സികം 1 ബ്ലാക്ക് ഉപ്പ് 2നുള്ള് തൈര് 200 ഗ്രാംസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ ഓമം 1 ടീസ്പൂൺ കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി 3 നുള്ള് ജീരക പൊടി 1 ടീസ്പൂൺ മല്ലിപൊടി 2ടീസ്പൂൺ ഗരംമസാല 3 നുള്ള് മാങ്ങാപ്പൊടി 1 ടീസ്പൂൺ ചാറ്റ് മസാല 1 ടീസ്പൂൺ നാരങ്ങാ നീര് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് ബട്ടർ ടേബിൾ സ്പൂൺ
Preparation Method
പനീർ കഷ്ണമാകുക. ക്യാപ്‌സികം കുരു കളഞ്ഞു കോണാകൃതിയിൽ അരിയുക. തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഓമം ,ഉപ്പ്,നാരങ്ങ നീരു,മാങ്ങാപ്പൊടി ഗരം മസാല പൊടി,ജീരകപ്പൊടി,മല്ലിപൊടി,മഞ്ഞൾപൊടി,കാശ്മീരി മുളക് പൊടി,ക്യാപ്‌സികം, പനീർ എന്നിവ ചേർത്ത് അടിച്ചെടുക്കുക. സ്കേവർ ഉപയോഗിച്ച് പനീറും,ഇടക്ക് ഇടയ്ക്കു ക്യാപ്‌സിക്കവും എടുക്കുക. ബേക്കിങ് പാത്രത്തിൽ സ്കേവെർസ് അറേഞ്ച് ചെയ്യുക . പനീർ കഷ്ണങ്ങളിൽ എല്ലാം ഇദയം നല്ലെണ്ണ പുരട്ടുക . പാത്രം ഓവനിൽ വയ്ക്കുക. പത്തു മിനിറ്റ് ബേക് ചെയുക , ബ്രഷ് ഉപയോഗിച്ച് ബട്ടർ പുരട്ടി കൊടുക്കുക. ഓവനിൽ നിന്നും മാറ്റുക. പ്ലേറ്റിൽ പനീർ കഷ്ണങ്ങൾ വച്ച് .ചാറ്റ് മസാല വിതറി കൊടുക്കുക,