Preparation Time: 40 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 851 Likes :
Ingredients
പകുതി വേവിച്ച അരി 100 ഗ്രാംസ് ഉഴുന്ന് പരിപ്പ് 100 ഗ്രാംസ് പച്ചരി 100 ഗ്രാംസ് ഇഞ്ചി പൊടി ജീരകം 1 ടീസ്പൂൺ കുരുമുളക് 6 പൊട്ടുകടല 1 ടീസ്പൂൺ കടുക് 1 ടീസ്പൂൺ ഉഴുന്നു പരിപ്പ് 1 ടീസ്പൂൺ പച്ച മുളക് 1 അണ്ടിപ്പരിപ് 6 കറിവേപ്പില 1 തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
പകുതി വേവിച്ച അരിയും ,പച്ചരിയും നാലു മണിക്കൂർ കുതിർത്തു വയ്ക്കുക. ഉഴുന്ന് പരിപ്പ് വേറെ നാലു മണിക്കൂർ കുതിരാൻ വയ്ക്കുക. പച്ചമുളക് പിളർക്കുക. അണ്ടിപ്പരിപ്പ് രണ്ടായി മുറിക്കുക. ജീരകം ,കുരുമുളക് ,എന്നിവ പരുപര അരക്കുക. എല്ലാ അരി കളും വേറെ വേറെ പൊടിച്ചു എടുക്കുക. എല്ലാം കൂടി യോജിപ്പിച്ചു ഉപ്പും ചേർത്ത് പുളിക്കാനായി രാത്രിയിൽ വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കടുക് ,ഉഴുന്ന് പരിപ്പ് , പൊട്ടുകടല , പൊടിച്ചു വച്ച ജീരകക്ക്-കുരുമുളക് ,ഇഞ്ചി പൊടി , അണ്ടിപ്പരിപ്പ് ,പച്ചമുളക് കറിവേപ്പില എന്നിവ ചേർക്കുക. വറുത്ത എല്ലാ ചേരുവകളും മാവിലേക്കു ഒഴിക്കുക. സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക. ഓരോ അച്ചിലിലും ഇദയം നല്ലെണ്ണ പുരട്ടി അതിലേക്കു തയാറാക്കിയ മാവു ഒഴിക്കുക. അവികയറ്റി ഇഡലി വിളമ്പുക .