ആറു കപ്പു വെള്ളം തിളപ്പിച്ച് അതിലേക്കു വഴന ഇല , മൂന്ന് ഏലക്ക , 8കുരുമുളക് , ഒരു കഷ്ണം കറുവപ്പട്ട ,ഉപ്പ് എന്നിവ ചേർക്കുക.
പകുതി വേവിച്ച അരി കുതിർക്കുക.
ഉള്ളി നീളത്തിൽ അരിയുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
ഇതിലേക്ക് അറിഞ്ഞു വച്ച ഉള്ളി ചേർത്ത ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റുക.
കുരുമുളക് , ഒരു കഷ്ണം കറുവപ്പട്ട , രണ്ടു ഏലയ്ക്ക , ജീരകം , മൂന്ന് ഗ്രാമ്പു എന്നിവ പൊടിക്കുക.
പാൽ ,കുങ്കുമപ്പൂവും യോജിപ്പിക്കുക.
ഇഞ്ചി, വെളുത്തുള്ളി , ഒരു ടേബിൾ സ്പൂൺ മല്ലിപൊടി , ഒരു ടേബിൾ സ്പൂൺ പുതിന ,മുളക് പൊടി , പൊടിച്ച മസാലകൾ ,ഉപ്പ് എന്നിവ മട്ടനിൽ പുരട്ടി വയ്ക്കുക.
രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
വേറൊരു പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ് ചൂടാക്കുക.
അതിലേക്കു കറുവപ്പട്ട, ഏലക്ക , കറുത്ത കുരുമുളക് , ഗ്രാമ്പു എന്നിവ ചേർത്ത് വറുക്കുക.
ഉള്ളി അതിലേക്കു ചേർക്കുക.
പുരട്ടി വച്ച മട്ടൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ചെറുതീയിൽ മട്ടൻ വേവിക്കുക , തീ അണച്ച് മാറ്റി വയ്ക്കുക.
ഒരു വലിയ പാനിൽ നെയ്യ് ചൂടാക്കി അതിലേക്കു പകുതി വേവിച്ച അരി ഇടുക.
ഇതിനു മുകളിൽ വേവിച്ചു വച്ച മട്ടൻ ,മല്ലിയില ,പുതിനയില ഇടുക.
ഇതിലേക്ക് കുങ്കുമ പൂവ് ചേർത്ത പാൽ ഒഴിച്ച് ചെറുതായി ചൂടാക്കുക,അരിയും ,മാറ്റാനും നന്നായി വേവിക്കുക.