Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 927 Likes :
Ingredients
ഉപ്പിട്ട് ഉണക്കിയ മീൻ ( നെയ്മീൻ 500 ഗ്രാംസ് ) ജീരകം 3 ടീസ്പൂൺ കൊച്ചുള്ളി 10 പുളി ഒരു നാരങ്ങാ വലുപ്പത്തിൽ വലിയ ഉള്ളി 1 വെളുത്തുള്ളി 4 അല്ലി പച്ചമുളക് 5 ചുവന്ന മുളക് 6 മഞ്ഞൾ പൊടി 1ടീസ്പൂൺ കറിവേപ്പില 1 തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
ഉണക്കിയ മീൻ കഴുകി എടുക്കുക. ജീരകം ,കൊച്ചുള്ളി , ചുവന്ന മുളക് എന്നിവ അരക്കുക. വലിയ ഉള്ളി അറിഞ്ഞു എടുക്കുക. പച്ചമുളക് പിളർക്കുക. പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുക്കുക. ഒരു കട്ടിയുള്ള പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കറിവേപ്പില , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക. തയ്യാറക്കിയ ,മസാല ചേർത്ത് അതിന്റെ പച്ച ചുവ മാറുന്നവരെ വറുക്കുക. ഇതിലേക്ക് പുളി നീര് , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ചെറുതീയിൽ വേവിക്കുക, അതിൽക്കു ഉണക്കമീൻ ചേർത്ത് എന്ന വേർതിരിയും വരെ വേവിക്കുക. ചൂടോടെ വിളമ്പുക .