Preparation Method
അരി കുതിർത്തു വെള്ളം വാർത്തു കളഞ്ഞു പൊടിച്ചു എടുക്കുക.
ഉള്ളി , ക്യാബേജ് , കാരറ്റ് എന്നിവ ചിരവുക.
തക്കാളി വട്ടത്തിൽ അരിയുക.
പീച്ചു പഴം വേവിച്ചു മാറ്റി വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
ഉള്ളിയും ,തക്കാളിയും ചേർക്കുക.
കാരറ്റ് , ക്യാബേജ് എന്നിവ ചേർക്കുക.
അതിലേക്കു വേവിച്ച പീച് പഴം , വറുത്തു ശേഷം അതിലേക്കു പച്ചക്കറികൾ എല്ലാം ചേർക്കുക.
മുളക് പൊടി , ജീരക പൊടി , ആവശ്യത്തിന് വെള്ളം ,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
എല്ലാംവെന്തു യോജിക്കുമ്പോൾ തീ അണക്കുക.
അരിപ്പൊടി , ഉപ്പ്, തിളപ്പിച്ച വെള്ളം , എന്നിവ ചേർത്തു് കുഴച്ചു എടുക്കുക.
ചെറിയ ബോൾ ആക്കി എടുക്കുക.
തയ്യാറക്കിയ ഉരുളകൾ കൈവെള്ളയിൽ വട്ടത്തിൽ പരത്തി എടുക്കുക.
ഇതിലേക്ക് തയാറാക്കിയ മിശ്രിതം ചേർത്ത് വയ്ക്കുക.
എല്ലാ ഭാഗവും അടച്ചു ബോൾ ആക്കി വയ്ക്കുക.
ആവശ്യത്തിന് വെള്ളം സ്റ്റീമറിൽ ചൂടാക്കുക.
ഇഡലി തട്ടിൽ കൊഴുക്കാട്കാൽ നിരത്തി വയ്ക്കുക.
അവികയറ്റി ച്ചുടോടെ വിളമ്പുക .