Preparation Method
.അരി നന്നായി കഴുകിയ ശേഷം,വെള്ളം മുഴുവൻ ഊറ്റി കളഞ്ഞു പൊടിക്കുക.
.തേങ്ങ ചിരണ്ടുക.
. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചിരണ്ടിയ തേങ്ങാ ഒരുമിച്ചു ഇളക്കി മാറ്റി വെക്കുക
. അരി മാവും, ഉപ്പ്,തിളപ്പിച്ച വെള്ളം കൂട്ടി നല്ല കുഴമ്പു രൂപത്തിൽ കുഴക്കുക.
കുഴച്ചു വെച്ചിരിക്കുന്ന മാവു ചെറിയ ഉരുളകളാക്കുക ,ഓരോ ഉരുളയും എടുത്തു വിരൽതുമ്പുകൊണ്ട് വട്ടകൃതിയിൽ കുഴി ഉണ്ടാക്കി വെക്കുക .
. ഒരു ടേബിൾസ്പൂൺ ചിരണ്ടിയ തേങ്ങയും പഞ്ചസാരയും കൂത്തിച്ചേർത്തു വട്ടത്തിന്റെ നടുവിൽ വെക്കുക.
. വൃത്തത്തിന്റെ അറ്റങ്ങൾ തമ്മിൽ യോജിപ്പിച്ചു ഒട്ടിക്കുക .
. ഈ രീതിയിൽ ബാക്കിയുള്ള എല്ലാ കൊഴുക്കട്ടയും ഉണ്ടാകുക.
.ആവശ്യത്തിന് വെള്ളം തിളപ്പിച്ച് ആവിയാക്കുക .
.ഒരു ഇഡലി പാത്രത്തിൽ കൊഴുക്കട്ടകൾ അടുക്കി വെച്ച ശേഷം ആവി കൊടുക്കുക.
.അടുപ്പത്തുനിന്നു ഇറക്കിയ ശേഷം വിളമ്പുക.