വെള്ളക്കടല സുണ്ടാൽ കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 50 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 623
Likes :

Preparation Method

പച്ചരി കുതിർത്തു വെള്ളം എല്ലാം വറ്റുമ്പോൾ പൊടിച്ചെടുക്കുക .
വെള്ളക്കടല രാത്രിയിൽ കുതിർത്തു വെച്ചിരുന്നിട്ടു മൃദുവാകുന്നതുവരെ വേവിക്കുക .
ഉള്ളിയും പച്ച മുളകും ചെറുതായി അരിയുക.
ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക .
ശേഷം ഉള്ളിയും പച്ചമുളകും വഴറ്റുക .
ഇതിലേക്ക് വെള്ളക്കടല ,ഉപ്പ് ,മുളകുപൊടി ,ഗരം മസാല ,വറുത്ത പൊട്ടുകടലപ്പൊടി ,തേങ്ങ തിരുമ്മിയത് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .
അരിപ്പൊടി ,തിളച്ച വെള്ളം ,ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക .
കുഴച്ച മാവു ചെറിയ ബാളുകളാക്കി എടുക്കുക.
മാവു ചെറുതായി പരത്തുക ,ശേഷം കൈ വിരലിന്റെ അറ്റം ഉപയോഗിച്ച്  വട്ടത്തിൽ പരത്തുക .
ഒരു ടേബിൾ സ്പൂൺ വെള്ളക്കടല മസാല ഇതിൽ നിറയ്ക്കുക .
അതിന്റെ അറ്റം കൂട്ടിമുട്ടുന്നതുവരെ  അർദ്ധവൃത്താകൃതിയിൽ ആക്കുക .
അതിന്റെ അരികുകൾ തമ്മിൽ ഒട്ടിക്കുക .
ആവശ്യമായ വെള്ളം എടുത്തു തിളപ്പിക്കുക .
ഒരു ഇഡലി പാത്രത്തിൽ കൊഴുക്കട്ട വെച്ച് ആവി കയറ്റി എടുക്കുക .
ചൂടോടെ വിളമ്പാം . 

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA