പൊട്ടുകടല കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 744
Likes :

Preparation Method

പച്ചരി കുതിർത്ത ശേഷം വെള്ളം വറ്റുമ്പോൾ പൊടിച്ചെടുക്കുക .
സവാള ചെറുതായി അരിയുക.
പച്ചമുളക് ചെറുതായി വട്ടത്തിൽ അരിയുക .
പൊട്ടുകടല മൃദുവാകുന്നതുവരെ വേവിച്ചെടുക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ,കടുക് പൊട്ടിച്ച ശേഷം കറിവേപ്പില ഇടുക .
ഉള്ളിയും പച്ചമുളകും വഴറ്റി എടുക്കുക .
ഇതിലേക്ക് വേവിച്ച പൊട്ടുകടല ,ഉപ്പ് ,തേങ്ങാ തിരുമ്മിയത് എന്നിവ ചേർത്ത് നന്നായി ഇളക്കുക .
തീ അണയ്ക്കുക .
ശേഷം അത് ചെറിയ ബാളുകളാക്കി എടുക്കുക .
ബാളുകൾപരത്തിയ ശേഷം വിരലിന്റെ അറ്റം കൊണ്ട് പതിയെ  വൃത്ത രൂപത്തിൽ ആക്കിയെടുക്കുക .
ഒരു ടേബിൾസ്പൂൺ സുണ്ടാൽ മിശ്രിതം മധ്യത്തു വെയ്ക്കുക .
അർദ്ധവൃത്താകൃതിയിൽ  ആക്കിയ ശേഷം അരികുകൾ യോജിപ്പിക്കുക 
ബാക്കിയുള്ള  മാവുപയോഗിച്ചു ഇത് പോലെ കൊഴുക്കട്ട തയാറാക്കുക .
ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുക്കുക .
ഇഡലി പാത്രത്തിൽ കൊഴുക്കട്ട എടുത്തു വെയ്ക്കുക .
ശേഷം ആവി കയറ്റി പുഴുങ്ങി എടുത്തു ചൂടോടെ വിളമ്പാം . .


Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA