Preparation Method
അരി കുതിർത്തു വെള്ളം വറ്റുമ്പോൾ പൊടിച്ചെടുക്കുക .
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തു എടുക്കുക .
ചെറിയ ശകലങ്ങളായിഅണ്ടിപ്പരിപ്പ് മുറിച്ചെടുക്കുക .
ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക .
പച്ച മണംമാറുന്നതുവരെ ബീറ്റ്റൂട്ട് ഇളക്കി എടുക്കുക .
തീ വച്ച ശേഷം പഞ്ചസാര , ഏലയ്ക്കാപ്പൊടി ,അണ്ടിപ്പരിപ്പ് എന്നിവ പഞ്ചസാര നന്നായി അലിയുന്നതുവരെ യോജിപ്പിച്ചെടുക്കുക .
അരിപ്പൊടി ചൂട് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക .
ചെറിയ ഉണ്ടകളായി ഉരുട്ടി കൈ വിരലിന്റെ അറ്റം വെച്ച് വട്ടത്തിൽ പരത്തിഎടുക്കുക.
ഇതിൽ ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് മിശ്രിതം വെയ്ക്കുക .
അരവട്ടത്തിൽ ആക്കിയ ശേഷം അരികുകൾ തമ്മിൽ ഒട്ടിക്കുക .
ഒരു പാത്രത്തിൽ ആവശ്യമായ വെള്ളം എടുത്തു തിളപ്പിക്കുക .
ഇഡലി പാത്രത്തിൽ കൊഴുക്കട്ട വെച്ച ശേഷം പുഴുങ്ങി എടുക്കാം .