പച്ചരി=1 കിലോ ഗ്രാം കരിപ്പട്ടി പൊടി =3/4 കിലോ ഏലക്ക പൊടി =1/2 ടീസ് സ്പൂൺ കസ്കസ് =1 ടേബിൾ സ്പൂൺ നെയ്യ് =2 ടീസ് സ്പൂൺ ഇദയം നല്ലെണ്ണ =1 ലിറ്റർ
Preparation Method
*ഒരു മണിക്കൂർ അരി കുതിർത്തു വയ്ക്കുക. *ശേഷം കുതിർത്ത അരി നേർത്ത തുണിയിൽ വയ്ച്ചു വെള്ളത്തിൻറെ ഈർപ്പം കളയുക. * ചെറിയ ഈർപ്പത്തിൽ പൊടിച്ചെടുക്കുക. * ഒരു കപ്പ് (200 ഗ്രാം ) അരി വലിയ കണ്ണി ഉള്ള അരിപ്പ കൊണ്ട് അരിച്ചെടുക്കുക.തരിതരിയായ അരിപ്പൊടി മാറ്റി വയ്ക്കുക. *ബാക്കി ഉള്ള അരിപ്പൊടി വീണ്ടും അരിച്ചു തരിതരിയായതു മാറ്റി വയ്ക്കുക. *ഒരു വലിയ കട്ടിയുള പാത്രം 2 ടീസ്സ്‌പൂൺ വെള്ളം അതിൽ കരിപ്പട്ടി പൊടി ചേർത്ത് ദ്രാവക രൂപത്തിൽ ആക്കുക . *ലായനിയുടെ കട്ടി നോക്കി, 2 തുള്ളി ലായനി വെള്ളമുള്ള ഒരു പാത്രത്തിൽ ഒഴിച്ച് ലായനി ലായനി ലയിക്കാതെ ഒരു ബോൾ രൂപത്തിൽ ആവുകയാണെങ്കിൽ ഈ മിശ്രിതം തയ്യാറായി എന്ന് കരുതാം . *ഈ ലായനി അരിപ്പൊടിയിൽ ഒഴിക്കുക . *കസ്കസ് ,ഏലക്കാപ്പൊടി ,നെയ്യ് ചേർത്ത് നന്നായി യോജിപ്പിക്കുക. * ഒരു വാഴ ഇലയിൽ അരിപ്പൊടി വിതറുക. *ഈ മിശ്രിതം കട്ടിയുള്ള 5,6 ഉരുളകൾ ആക്കി വയ്ക്കുക. *ഒരു വലിയ പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ഓരോ ഉരുളകൾ ആക്കി ഇടുക . *ഇതിലേക്ക് കുഴിഞ്ഞ തവി ഉപയോഗിച്ച് അധിരസത്തിലേക്കു എണ്ണ കോരി ഒഴിക്കുക . * ഒരു ഭാഗം വേവുമ്പോൾ തിരിച്ചിട്ടു വേവിക്കുക. *പാകമായി കഴിഞ്ഞാൽ തവി ഉപയോഗിച്ച് അധിരസത്തിലെ അധികമുള്ള എണ്ണ കളയുമ്പോൾ അധിരസം മൃദുവാകും . ]*തയ്യാറാക്കി വച്ചിരിക്കുന്ന അധിരസമെല്ലാം ഇതുപോലെ ഓരോന്നും എണ്ണ കളഞ്ഞു വിളമ്പാം .