Preparation Method
ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് മട്ടൺ പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക .
മട്ടന്റെ സ്റ്റോക്ക് ശേഖരിച്ചു വെയ്ക്കുക .
ഉള്ളിയും തക്കാളിയും നീളത്തിൽ നേര്മയായി അരിയുക.
പച്ചമുളക് പിളർക്കുക .
തേങ്ങാ തിരുമ്മുക .
2 ടേബിൾസ്പൂൺ തേങ്ങയും കസ്കസും ചേർത്ത് അരച്ചെടുക്കുക .
ബാക്കിയുള്ള തേങ്ങയിൽ നിന്ന് 400 എംൽപാൽ പിഴിഞ്ഞെടുത്തു മാറ്റി വെയ്ക്കുക .
ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക .
കറുവപ്പട്ട ,പെരുംജീരകം ,ഗ്രാമ്പു ,ഏലയ്ക്ക ,പുതിനയില ,മല്ലിയില ,ഇവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .
ശേഷം വേവിച്ച മട്ടൺ , അരച്ച തേങ്ങ, തൈര് , ഇവ ചേർത്ത് നന്നായി അഞ്ചു മിനിറ്റ് വറുക്കുക .
മട്ടന്റെ സ്റ്റോക് ,തേങ്ങാപ്പാൽ , ഇവ ഇതിലേക്ക് ഒഴിച്ച് വെള്ളവും ഒഴിച്ച് വേവിക്കുക .
ഉപ്പ് ,മഞ്ഞൾപൊടി ,മുളകുപൊടി , ഇവ ചേർത്ത് നന്നായി തിളപ്പിക്കുക .
ശേഷം അരി ഇട്ടു നന്നായി ഇളക്കി അടപ്പു കൊണ്ട് മൂടി വെയ്ക്കുക .
തീ കുറച്ചു 15 മിനിറ്റ് വേവിക്കുക .